ദീപിക ടാല്‍റോപ് കളര്‍ ഇന്ത്യ: ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു
1497288
Wednesday, January 22, 2025 5:05 AM IST
കൊച്ചി: ദീപിക കളര്‍ ഇന്ത്യ സീസൺ 3 ചിത്രരചനാ മത്സരത്തിലെ എറണാകുളം ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. കെജി, എല്‍പി, യുപി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിരുന്നു മത്സരം.
മത്സരവിഭാഗം, ആദ്യമൂന്നു സ്ഥാനക്കാർ എന്ന ക്രമത്തിൽ:
ഹയർ സെക്കൻഡറി- എം.ബി. അതുല്യ (സെന്റ് മേരീസ് സിജിഎച്ച്എസ്എസ്, എറണാകുളം), ഐ.ബി. കാതറിന് ബെട്രിഷ്യ (ലിറ്റില്‍ ഹാര്‍ട്ട് പബ്ലിക് സ്കൂള്‍ പറവൂര്‍), ലിന്‍സി വി. എല്‍ദോ(സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ).
ഹൈസ്കൂള്‍- സഞ്ജയ് സാബു (ഫാ. ജോസഫ് മെമ്മോറിയൽ എച്ച്എസ്എസ്, മൂവാറ്റുപുഴ), ആരോണ്‍ റോയി ജോര്‍ജ് (മേരിമാതാ പബ്ലിക് സ്കൂള്‍ തൃക്കാക്കര), നിവേദ് വി. മേനോന് (എന്‍എസ്എസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ തൃപ്പൂണിത്തുറ).
യുപി- വൈഷ്ണവി ദിനേശ് (സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്എസ്എസ്, കോതമംഗലം), സി.എസ്. കൃഷ്ണപ്രിയ (ഫാത്തിമ ഗേള്‍സ് ഹൈസ്കൂള്‍, ഫോര്‍ട്ടുകൊച്ചി), സി.എ. പ്രണവ് (സെന്റ് ആല്‍ബര്‍ട്സ് എച്ച്എസ്എസ്, എറണാകുളം).
എല്‍പി- ആര്യദേവ് ബൈജു (സെന്റ് ആന്‍ഡ്രൂസ് എല്‍പി സ്കൂള്‍, കദളിക്കാട്), എസ്. ആദിദേവ് (ഹോളി എയ്ഞ്ചല്‍സ് പബ്ലിക് സ്കൂള്‍, പോത്താനിക്കാട്), സ്നിറ്റ മരിയ ബെന്നി (നസ്രത്ത് ഒഎല്പി സ്കൂള്‍ എടക്കുന്ന്).
കെജി- ഐനാഷ് അനീഷ് (നിര്‍മല ജൂണിയര്‍ സ്കൂള്‍ മൂവാറ്റുപുഴ), ആര്. അനു ദീപ്തി (ഫാക്ട് ഐസിഎസ്ഇ സ്കൂള്‍ ഏലൂര്‍), ഇവാന ഷിന്‍സ് (നേഗിൾ വിദ്യാഭവന് കാഞ്ഞൂര്‍).
സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാർഥികള്‍ക്കായി ദീപിക സംഘടിപ്പിച്ച മത്സരത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും 5000 ഓളം സ്കൂളുകളില്‍ നിന്നായി ആറു ലക്ഷത്തിലധികം വിദ്യാർഥികള്‍ പങ്കെടുത്തു.
"ഒരേ ഇന്ത്യ ഒരൊറ്റ ജനത' എന്ന മുദ്രാവാക്യവുമായി കുട്ടികളില്‍ ദേശീയോദ്ഗ്രഥന ചിന്തകളുണര്ത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും കളര്‍ ഇന്ത്യ ചിത്രരചനാമത്സരം നടത്തുന്നത്. രാജ്യത്തു സ്കൂള്‍ തലത്തില്‍ നടക്കുന്ന ഏറ്റവും വലിയ പെയിന്റിംഗ് മത്സരം കൂടിയാണു കളര്‍ ഇന്ത്യ.
വിദ്യാഭ്യാസരംഗത്തെ പ്രമുഖരായ ടാല്‍റോപ് ആണു "കളര്‍ ഇന്ത്യ സീസണ് 3' യുടെ മുഖ്യ സ്പോണ്സര്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, അഡോറ ജ്വല്ലേഴ്സ്, ആര്‍ക്കൈസ് സ്റ്റഡി എബ്രോഡ്, വെരാന്‍ഡ റേസ് കോച്ചിംഗ് സെന്റര്‍ എന്നിവര്‍ അസോ. സ്പോണ്‍സര്‍മാരാണ്.