സഹൃദയ വജ്രജൂബിലി: പ്രമോട്ടര്‍മാരുടെ സംഗമം നടത്തി
1497301
Wednesday, January 22, 2025 5:32 AM IST
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രമോട്ടര്‍മാരുടെ സംഗമം ബിഷപ് മാര്‍ തോമസ് ചക്യത്ത് ഉദ്ഘാടനം ചെയ്തു.
ജാതി, മതങ്ങളുടേയോ സ്വാര്‍ത്ഥ താത്പര്യങ്ങളുടെയോ അതിര്‍വരമ്പുകളില്ലാത്ത സ്നേഹവും കരുതലുമാണ് സമര്‍പ്പിതരുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുന്നതെന്ന് ബിഷപ് മാര്‍ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു.
പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹാളില്‍ നടത്തിയ സമ്മേളനത്തില്‍ എഫ്സിസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഷെഫി മരിയ അധ്യക്ഷയായിരുന്നു.
സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, സിജോ പൈനാടത്ത്, ജനറല്‍ മാനേജര്‍ പാപ്പച്ചന് തെക്കേക്കര, കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജൂലി എന്നിവര്‍ പ്രസംഗിച്ചു. സന്യാസ വ്രത വാഗ്ദാനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റര്‍ ലിറ്റി മരിയയെ ആദരിച്ചു.