ടാങ്കറിൽ കാറിടിച്ച് അപകടം
1497307
Wednesday, January 22, 2025 5:32 AM IST
ഏലൂർ: ഏലൂർ ടിസിസിക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന ടാങ്കറിൽ കാറിടിച്ച് അപകടം. റോഡിന്റെ ഇരുവശങ്ങളിലായി ടിസിസിയിൽ നിന്നും കാസ്റ്റിക് സോഡാ കയറ്റുന്നതിനായി വന്ന ടാങ്കറുകൾ പാർക്ക് ചെയ്തിരുന്നു.
ഇതിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ആളപായമില്ല. പോലീസ്െത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.