പൂക്കുഞ്ഞ് സാഹിബിനെ അനുസ്മരിച്ചു
1507695
Thursday, January 23, 2025 5:03 AM IST
നെടുമ്പാശേരി : നെടുമ്പാശേരി മേഖല മർച്ചന്റ്സ് വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡന്റായിരുന്ന എ. പൂക്കുഞ്ഞ് സാഹിബ് അനുസ്മരണ സമ്മേളനം നടത്തി.മർച്ചന്റ്സ് വെൽഫെയർ ട്രസ്റ്റ് ചെയർമാൻ സി.പി. തരിയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തെ സംസ്ഥാനകമ്മിറ്റി ഓഫീസിന്റെ ശില്പിയും സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിത്വവുമായിരുന്നു പൂക്കുഞ്ഞ് സാഹിബെന്ന് അനുസ്മരണ സമ്മേളനത്തിൽ സി.പി. തരിയൻ പറഞ്ഞു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.ബി. സജി അധ്യക്ഷനായി. ഷാജു സെബാസ്റ്റ്യൻ, പി.കെ. എസ്തോസ്, എ.വി. രാജഗോപാൽ, ടി.എസ്. മുരളി, കെ.ജെ. ഫ്രാൻസിസ്, കെ.ജെ. പോൾസൺ, കെ.വി. ജോസഫ്, വി.ഡി. പ്രഭാകരൻ, പി. വൈ.കുര്യച്ചൻ, ഷൈബി ബെന്നി,മായ പ്രകാശൻ, ആനി റപ്പായി, പ്രിൻസി വിൻസൺ, ആനി ഫ്രാൻസിസ്,ശാന്ത രാമകൃഷ്ണൻ, സുമി സുധാദരൻ എന്നിവർ പ്രസംഗിച്ചു.