സിപിഎം ജില്ലാ സമ്മേളനം : പതാക ജാഥ അങ്കമാലിയിൽ നിന്നാരംഭിക്കും
1507688
Thursday, January 23, 2025 4:53 AM IST
അങ്കമാലി: 25, 26, 27 തിയതികളിൽ എറണാകുളത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ് സമ്മേളന നഗറിൽ ഉയർത്തുവാനുള്ള പതാക വഹിച്ചുകൊണ്ടുള്ള ജാഥ വെള്ളിയാഴ്ച രാവിലെ എട്ടിന് പാർട്ടി മുൻകേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ അങ്കമാലിയിലെ വസതിയിൽ നിന്നാരംഭിക്കും.
സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള ജാഥ ക്യാപ്റ്റൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. മുരളീധരനും മാനേജർ ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഷിബുവിനും പതാക കൈമാറി ഉദ്ഘാടനം ചെയ്യും.
തുടർന്ന് അങ്കമാലി ഏരിയ കമ്മിറ്റിയുടെ സ്വീകരണം ഏറ്റുവാങ്ങി നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അത്ലറ്റുകളുടെയും അകമ്പടിയോടെ ജാഥ പ്രയാണം ആരംഭിക്കും.