മരിച്ചനിലയിൽ കണ്ടെത്തി
1497537
Wednesday, January 22, 2025 10:15 PM IST
വൈപ്പിൻ: ഫോർട്ടുവൈപ്പിൻ കനോസ സ്കൂളിലെ ബസ് ഡ്രൈവറെ സ്കൂൾ കോന്പൗണ്ടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന ബസിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി.
നായരന്പലം തേവരക്കാട്ട് വീട്ടിൽ പാപ്പച്ചൻ മകൻ ലിൻസണ് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ സ്കൂളിൽ വിദ്യാർഥികളെ എത്തിച്ച ശേഷം പാർക്ക് ചെയ്തിരുന്ന ബസിൽ പത്തരയോടെയാണ് മൃതദേഹം കണ്ടത്.
മുളവുകാട് പോലീസ് സ്ഥലത്തെത്തി നപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. അമ്മ: എൽസി. ഭാര്യ: നിഷ. മക്കൾ: അഖിന, ആൻഡ്രിയ, എയ്സിലിൻ, ആദം ആന്റണി (എല്ലാവരും വിദ്യാർഥികൾ).