ട്രെയിനിൽ നിന്ന് വീണ് യുക്രെയ്ൻ പൗരന് ഗുരുതര പരിക്ക്
1507680
Thursday, January 23, 2025 4:45 AM IST
ആലുവ: ട്രെയിനിൽ നിന്നിറങ്ങവേ കാൽ തെറ്റി വീണ യുക്രെയ്ൻ പൗരന് ഗുരുതര പരിക്ക്. വോളോദ്യാർ ബസ്റോഡ് (78) കാരനാണ് വീണത്. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനിൽ നിന്ന് ഇന്നലെ രാവിലെ പത്തോടെ ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോഴാണ് പ്ലാറ്റ്ഫോമിലേക്ക് വീണത്.
നടുവിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എറണാകുളം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇദ്ദേഹത്തിനൊപ്പം ഭാര്യ യുലിയയുണ്ടായിരുന്നു. വർക്കല ശിവഗിരിയിൽ നിന്നും യുക്രെയ്നിലേക്ക് മടങ്ങാനാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്.
ഇരുവരും ഉച്ചയ്ക്ക് നെടുമ്പാശേരിയിൽ നിന്നും യുക്രെയ്നിലേക്ക് മടങ്ങേണ്ടതായിരുന്നു. വിസ കാലാവധി ഇന്നലെ തീർന്നതോടെ എംബസിയുടെ ഇടപെടലും ഇനി ആവശ്യമാണ്.