അങ്കമാലിയിൽ വ്യാപാരികളുടെ സത്യഗ്രഹം ഇന്നു മുതൽ
1497295
Wednesday, January 22, 2025 5:22 AM IST
അങ്കമാലി: അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നുമുതൽ റിലേ നിരാഹാര സത്യഗ്രഹം നടത്തും. ഇന്ന് രാവിലെ 10 മുതൽ അങ്കമാലി പഴയ മുൻസിപ്പൽ ഓഫീസിന് മുൻവശത്ത് ആരംഭിക്കുന്ന സത്യഗ്രഹം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും.
അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അധ്യക്ഷത വഹിക്കും. റിട്ട. ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തും. ഇന്ന് രാവിലെ 11ന് ശേഷമേ വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയുള്ളൂവെന്ന് ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത് അറിയിച്ചു.