ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ പിടിച്ചുകെട്ടി
1507696
Thursday, January 23, 2025 5:03 AM IST
കോതമംഗലം: ഇടഞ്ഞോടി പരിഭ്രാന്തി സൃഷ്ടിച്ച പോത്തിനെ അഗ്നിരക്ഷാസേന സാഹസികമായി പിടിച്ചുകെട്ടി. ആയക്കാട് പുലിമലയിലാണ് ഇന്നലെ രാവിലെ പോത്ത് ഇടഞ്ഞ് ഓടിയത്. പുലിമല സ്വദേശി കശാപിനെത്തിച്ച പോത്താണ് ഇടഞ്ഞോടിയത്. കിളാർചിരങ്ങര സാജുവിന്റെ വീട്ടിലെത്തിയ പോത്ത് ഇയാളുടെ ഏതാനും വാഴകളും റബർ തൈകളും നശിപ്പിച്ചു.
പോത്തിനെ ഓടിക്കാനെത്തിയ വീട്ടുകാരെ പോത്ത് വിരട്ടി ഓടിച്ചു. പരിഭ്രമിച്ച വീട്ടുകാർ കോതമംഗലം അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. കോതമംഗലത്തുനിന്ന് അഗ്നിരക്ഷാസേന എത്തി സാഹസികമായി പോത്തിനെ പിടിച്ചുകെട്ടുകയായിരുന്നു.