കാ​ക്ക​നാ​ട്:​ മെ​ട്രോ റ​യി​ൽ ര​ണ്ടാം​ഘ​ട്ട നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ പാ​ലാ​രി​വ​ട്ടം മു​ത​ൽ കാ​ക്ക​നാ​ട് വ​രെ​യും, സീ​പോ​ർ​ട്ട്-എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ചി​റ്റേ​ത്തു​ക​ര വ​രെ​യും വാ​ഹ​ന​ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വു​ന്നു.​ രാ​വി​ലെ​യും​ വൈ​കിട്ടുമുണ്ടാ​വു​ന്ന വാ​ഹ​ന​ത്തി​ര​ക്കു​മൂ​ലം സ​ർ​ക്കാ​ർ-സ്വ​കാ​ര്യ​ ക​മ്പ​നി​ ജീ​വ​ന​ക്കാ​രും,ഐ​ടി​പ്ര​ഫ​ഷ​ണ​ലു​ക​ളും​വി​ദ്യാ​ർഥിക​ളും ഒ​രുപോ​ലെ ദു​രി​ത​ത്തി​ലാ​ണ്.

മെ​ട്രോ​റെയി​ൽ​ ര​ണ്ടാം​ഘ​ട്ട​നി​ർ​മാണ​ത്തി​ന്‍റെ ​ഭാ​ഗ​മാ​യി​ചി​റ്റേ​ത്തു​ക​ര മു​ത​ൽ പാ​ലാ​രി​വ​ട്ടം​വ​രെ​യു​ള്ള പാ​ത​യി​ൽ പ​ല​യി​ട​ത്തും റോ​ഡി​നു ന​ടു​വി​ൽ വ​ലി​യ ഇ​രു​മ്പു ഷീ​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ മ​റ​ച്ചി​ട്ടു​ള്ള ഇ​രു​മ്പു​മീ​റ്റു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ മു​ട്ടി​യും ത​ട്ടി​യും​ ത​കി​ടു​ക​ൾ​ കീ​റി​യും​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

വലിയ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഞെ​ങ്ങി ഞെ​രു​ങ്ങി​യ​ല്ലാ​തെ ഇ​തു​വ​ഴി ക​ട​ന്നു​പോ​കാൻ ക​ഴി​യി​ല്ല. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത​ത്ര തി​ര​ക്കാ​ണ് ചി​റ്റേ​ത്തുക​ര, ഈ​ച്ച മു​ക്ക്, കു​ന്നും​പു​റം, പ​ട​മു​ക​ൾ,ചെ​മ്പുമു​ക്ക്, വാ​ഴ​ക്കാ​ല, ആ​ലി​ൻചു​വ​ട്, പൈ​പ്പ് ലൈ​ൻ തു​ട​ങ്ങി പാ​ലാ​രി​വ​ട്ടം വ​രെയ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

photo:
മെ​ട്രോ റ​യി​ൽ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തെത്തുട​ർ​ന്ന് ചി​റ്റേ​ത്ത്ക​ര ഇ​ൻ​ഫോ​പാ​ർ​ക്ക് ഹൈ​വേ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.