അമിത വണ്ണം കുറയ്ക്കാം: ശില്പശാല സംഘടിപ്പിച്ചു
1497304
Wednesday, January 22, 2025 5:32 AM IST
കൊച്ചി: എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി (ഉദരരോഗ) വിഭാഗത്തിന്റെ നേതൃത്വത്തില്‍ അമിതവണ്ണം ചികിത്സയിലൂടെ കുറയ്ക്കുന്നതിന്റെ നൂതനരീതികള്‍ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു.
ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്ററോളജി കേരള ചാപ്റ്ററിന്റെയും കൊച്ചിന് ഗട്ട് ക്ലെബിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലാരിവട്ടം ഹോളിഡേ ഇന്നില്‍ സംഘടിപ്പിച്ച ശില്പശാല നുവാല്‍സ് വൈസ് ചാന്‍സലര്‍ ജസ്റ്റീസ് എസ്. സിരിജഗന് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി. ലൂയിസ് അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ട്രസ്റ്റിലെ മെഡിക്കല്‍ ആന്‍ഡ് കൊമേഴ്സൽ ഡയറക്ടര്‍ ഡോ. പി.വി. തോമസ്, ഡോ. മാത്യു ഫിലിപ്പ്, ഡോ. ജേക്കബ് എബ്രഹാം, ഡോ. ഇസ്മയില്‍ സിയാദ്, ഡോ. സുനില്‍ കെ. മത്തായി, ഡോ. ബിനോയ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇരുന്നൂറോളം ഉദരരോഗ ചികിത്സാ വിദഗ്ധര്‍ ശില്പശാലയില് പങ്കെടുത്തു.