പോലീസ് കൈയേറ്റം: യൂത്ത് കോൺ. പന്തം കൊളുത്തി പ്രകടനം നടത്തി
1507690
Thursday, January 23, 2025 4:53 AM IST
വൈപ്പിൻ: വാഹനാപകടം ഉണ്ടായതിനെ തുടർന്ന് ജിഡി എൻട്രി ഇടുന്നതിനായി ഞാറക്കൽ പോലീസ് സ്റ്റേഷനിൽ ചെന്ന യുവാവിനെ പോലീസ് കൈയേറ്റം ചെയ്തെന്ന് ആരോപണം.
ഞാറക്കൽ സ്വദേശിയായ റോഷൻ അബ്രോസിനെയാണ് കൈയേറ്റം ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ പ്രവർത്തകർ ഞാറക്കലിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസ്, ഭാരവാഹികളായ നിതിൻ ബാബു, കെ.എസ്. ശ്രീയേഷ് , പി.ജി. പ്രിത്വിരാജ് , അനൂപ് ശശി, നന്ദു ഗോവിന്ദ് തുടങ്ങിയവർ നേതൃത്വം നല്കി.