കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ തിരുനാൾ
1507691
Thursday, January 23, 2025 5:03 AM IST
ഉദയംപേരൂർ: കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ ദിവ്യ ഉണ്ണിമിശിഹായുടെ തിരുനാൾ, പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശന തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും ഇന്ന് തുടങ്ങും. വൈകിട്ട് 5.30ന് പ്രസുദേന്തി വാഴ്ച, കൊടിയേറ്റം തുടർന്ന് കുർബാന, നൊവേന, ലദീഞ്ഞ്, ഫാ. ജോയ്സ് കൈതക്കോട്ടിൽ കാർമികത്വം വഹിക്കും.
നാളെ രാവിലെ 6.30ന് ആഘോഷമായ കുർബാന, തുടർന്ന് ദിവ്യകാരുണ്യ ആരാധന, വൈകിട്ട് ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആശീർവാദം. 25ന് രാവിലെ 6.30ന് കുർബാന, ഭവനങ്ങളിലേയ്ക്ക് അമ്പെഴുന്നള്ളിക്കൽ, വൈകിട്ട് അഞ്ചിന് തിരിവെഞ്ചരിപ്പ്,
രൂപം എഴുന്നള്ളിക്കൽ, ആഘോഷമായ കുർബാന, പ്രദക്ഷിണം, സ്നേഹവിരുന്ന്. 26ന് രാവിലെ 6.30ന് കുർബാന, 9.30ന് ആഘോഷമായ കുർബാന ഫാ. മാർട്ടിൻ മാണിക്കത്താൻ, പ്രസംഗം, പ്രദക്ഷിണം, രാത്രി ഏഴിന് ബിഗ് സ്റ്റാർ ഡൈനാമിക് വോയ്സിന്റെ മെഗാഷോ, 27ന് രാവിലെ 6.15ന് കുർബാന, സെമിത്തേരി സന്ദർശനം.