റോഡ് നവീകരണത്തിന് തുക അനുവദിച്ചു
1497316
Wednesday, January 22, 2025 5:41 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ 17 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 4.20 കോടി അനുവദിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴ റോട്ടറി റോഡ് 30 ലക്ഷം, സെന്റ് മേരീസ് പച്ചത്തുരുത്ത് റോഡ് - 17 ലക്ഷം, പള്ളിക്കവല - പെരുന്പല്ലൂർ - മുതുകല്ല് റോഡ് 40 ലക്ഷം, ശൂലം - ഓണിയേലിവയൽ റോഡ് - 40 ലക്ഷം, കാവുംപാറ ജംഗ്ഷൻ - നോർത്ത് പുന്നമറ്റം ചർച്ച് റോഡ് - 15 ലക്ഷം,
തെക്കേ പുന്നമറ്റം - തകിടിപീടിക റോഡ് 15 ലക്ഷം, കുറ്റപ്പിള്ളിപ്പടി കറുപ്പ് കണ്ടം റോഡ് - 18 ലക്ഷം, സീനായിഗിരി - മുല്ലശേരിപ്പടി റോഡ് - 20, ശൂലംകുഴി കോളനി റോഡ് - 18 ലക്ഷം, ആവോലി സൊസൈറ്റിപടി - വാഴക്കുളം ബൈപ്പാസ് റോഡ് - 23 ലക്ഷം, വടക്കുംമല പൂതക്കുഴി റോഡ് - 18 ലക്ഷം, മണപ്പുഴ മാറാച്ചേരി റോഡ് -40 ലക്ഷം,
നാഗപ്പുഴ കല്ലിങ്കമാലി റോഡ് - 25 ലക്ഷം, പത്തക്കുത്തി - കാവക്കാട് റോഡ് അവസാനഭാഗം - 40 ലക്ഷം, പനയക്കുന്ന് മണിയന്തടം കോളനി റോഡ് 15 ലക്ഷം, മേരിഗിരി - ചാന്ത്യം റോഡ് - 16 ലക്ഷം, സെന്റ് മേരീസ് പച്ചത്തുരുത്ത് റോഡ് - 17 ലക്ഷം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
കോതമംഗലം: മണ്ഡലത്തിൽ 30 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ആറ് കോടി അനുവദിച്ചതായി ആന്റണി ജോണ് എംഎൽഎ അറിയിച്ചു. സംസ്ഥാന സർക്കാർ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024-25 ൽ ഉൾപ്പെടുത്തിയാണ് 30 റോഡുകളുടെ നവീകരണത്തിനായി തുക അനുവദിച്ചിട്ടുള്ളത്. കോതമംഗലം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും നഗരസഭയിലുമായി 30 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.