എംഎ കോളജിന്റെ സ്വയംഭരണ പദവി 2032 വരെ നീട്ടി
1377036
Saturday, December 9, 2023 2:17 AM IST
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിന്റെ സ്വയംഭരണ പദവി 2031 - 2032 അധ്യയന വർഷം വരെ നീട്ടി. 2016-17 ൽ മാർ അത്തനേഷ്യസ് കോളജിന് സ്വയംഭരണ പദവി ലഭിച്ചപ്പോൾ ആറ് വർഷത്തേക്കാണ് നൽകിയിരുന്നത്. 2022-23 ൽ സ്വയംഭരണ പദവിയുടെ കാലാവധി പൂർത്തിയായതോടെ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കോളജ് നൽകിയ അപേക്ഷ സർവകലാശാല യുജിസിക്ക് സമർപ്പിച്ചു.
തുടർന്ന് മാർ അത്തനേഷ്യസ് കോളജിന്റ അക്കാദമിക മികവ് പരിഗണിച്ച് സ്വയംഭരണ പദവിയുടെ കാലാവധി 10 വർഷത്തേക്ക് നീട്ടി നൽകാൻ യുജിസി തീരുമാനിച്ചു. വിവരം യുജിസി സർവകലശാലയെ അറിയിച്ചതിനെ തുടർന്ന് മഹാത്മാഗാന്ധി സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച വിജ്ഞാപനം സർവകലാശാല പുറത്തിറക്കി.