ആയവന പഞ്ചായത്തിനു മുന്നിൽ യുഡിഎഫ് ധർണ
1376987
Saturday, December 9, 2023 2:11 AM IST
മൂവാറ്റുപുഴ : പഞ്ചായത്തുകളുടെ അധികാരത്തിൽ സംസ്ഥാന സർക്കാർ കൈകടത്തുന്നതിലും നവകേരള സദസിൽ തൊഴിലുറപ്പ് തൊഴിലാളികളെയും സ്കൂൾ കുട്ടികളെയും നിർബന്ധപൂർവം പങ്കെടുപ്പിക്കുന്നതിലും പ്രതിഷേധിച്ച് യുഡിഎഫ് ആയവന പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ആയവന പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.
മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. ആയവന പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷത വഹിച്ചു. ഏനാനല്ലൂർ ബാങ്ക് പ്രസിഡന്റ് ജിമോൻ പോൾ, ജോണ് തെരുവത്ത്, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് എൻ. ജോഷി, കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എ. ബഷീർ, കെ. ഭദ്ര പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി ജോർജ്,
പഞ്ചായത്തംഗങ്ങളായ പി.ആർ. രമ്യ, ഉഷ രാമകൃഷ്ണൻ, ജോസ് പൊട്ടംപുഴ, മുഹമ്മദ് ഇലഞ്ഞായിൽ, പി.എസ്. അജീഷ്, ഇ.പി. സുലൈമാൻ, ജോമി ജോണ്, റോയി മൂഞ്ഞനാട്ട്, തോംസണ് പിച്ചാപ്പിള്ളി, മാത്യൂസ് കാക്കത്തോട്ടം, ജോളി ജോസ് വെള്ളാങ്കൽ, എം.വി. മത്തായി, സി.ഇ. ഉറൂബ്, ടിനു ചെന്പോത്തനാൽ, അഷറഫ് ഇടപ്ലായിൽ എന്നിവർ പ്രസംഗിച്ചു.