കറയില്ലാത്ത ആത്മാവിന്റെ സമർപ്പണമാണ് വിശുദ്ധ കുർബാന: ദിവ്യകാരുണ്യ കണ്വൻഷൻ
1376986
Saturday, December 9, 2023 2:11 AM IST
കോതമംഗലം : കറയില്ലാത്ത ആത്മാവിന്റെ സമർപ്പണമാണ് വിശുദ്ധ കുർബാനയെന്ന് കോതമംഗലം ദിവ്യകാരുണ്യ കണ്വൻഷൻ. പരിശുദ്ധ അമ്മയുടെ അമലോൽഭവ തിരുനാൾ അനുസ്മരിച്ച് ജപമാലയോടുകൂടിയാണ് കണ്വൻഷൻ ആരംഭിച്ചത്. വികാരി ഫാ. ജേക്കബ് തലാപ്പിള്ളിയുടെ നേതൃത്വത്തിൽ, കുറുപ്പുംപടി ഫൊറോനയിലെ വൈദികർ സമൂഹ ബലിയർപ്പിച്ചു.
ദിവ്യകാരുണ്യ സഭയിലെ ഫാ. റോയി പുളിയുറുന്പിൽ, ഫാ. ക്ലിന്റ് വെട്ടിക്കുഴി എന്നിവർ കണ്‍വൻഷന്റെ രണ്ടാം ദിവസത്തിൽ വചന പ്രഘോഷണം നടത്തി. കറയില്ലാത്ത ആത്മാവിനെ ദൈവ പിതാവിന് സമർപ്പിക്കുന്പോഴാണ് ഒരുവൻ വിശുദ്ധനാകുന്നതെന്ന് അദ്ദേഹം ഓർമപ്പെടുത്തി. ഓരോ ബലിയർപ്പണത്തിലൂടെയും നമുക്ക് ലഭ്യമാകുന്ന വിശുദ്ധീകരണവും നിത്യജീവനും നഷ്ടപ്പെടുത്തരുതെന്നും ഉദ്ബോധിപ്പിച്ചു.
കോതമംഗലം മേഖലയിലെ വെളിയേൽചാൽ, കുറുപ്പുംപടി, ഊന്നുകൾ, കോതമംഗലം എന്നീ ഫെറോനകളിൽ നിന്നായി 3000 ത്തോളം പേർ കണ്‍വൻഷനിൽ പങ്കെടുത്തു. മൂന്നാം ദിവസത്തെ ശുശ്രൂഷകൾ ഇന്ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.