നവകേരള സദസ്: പിറവം അണിഞ്ഞൊരുങ്ങി
1376985
Saturday, December 9, 2023 2:11 AM IST
പിറവം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനായി പിറവം നഗരം അണിഞ്ഞൊരുങ്ങി.പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകൾ ഒരുക്കി. ഉച്ചക്ക് രണ്ടു മുതൽ പരാതികൾ സ്വീകരിക്കും.
പരാതി സ്വീകരിക്കാനായി ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. പിറവം കൊച്ചു പള്ളി മൈതനത്ത് 45000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പന്തൽ. നടക്കാവ് റോഡുവഴിയാണ് നവകേരള ബസ് എത്തും.
മിനി സിവിൽ സ്റ്റേഷൻ ഭാഗത്തു നിന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊച്ചുപള്ളി മൈതാനത്തേക്ക് സ്വീകരിക്കും. ഇരുപതിനായിരം ആളുകൾ സദസിൽ പങ്കെടുക്കും. സുരക്ഷക്കായി മുന്നൂറോളം പോലീസുകാരും, എസ്പിസി, എൻസിസി കേഡറ്റുകൾ, വോളന്റിയർമാർ എന്നിവരുടെ സേവനവും ഉണ്ടാകും.ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മണ്ഡലത്തിലെ ആമ്പല്ലൂർ, ചോറ്റാനിക്കര, എടക്കാട്ടുവയൽ, ഇലഞ്ഞി, മണീട്, മുളന്തുരുത്തി, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി എന്നീ പഞ്ചായത്തുകളിൽ നിന്ന് കൂത്താട്ടുകുളം പിറവം നഗരസഭകളിൽ നിന്നും തിരുവാങ്കുളം, ഇരുമ്പനം മേഖലയിൽ നിന്നുമുള്ളവരാണ് നവകേരള സദസിലെത്തുക.