പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഉപരോധിച്ചു
1376983
Saturday, December 9, 2023 2:11 AM IST
കൂത്താട്ടുകുളം: പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ യുഡിഎഫ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. പല ഡിവിഷനുകളിലേയും വികസനങ്ങൾക്കാവശ്യമായ ഫണ്ട് മുടങ്ങിയ സാഹചര്യത്തിൽ അനാവശ്യമായി തുക വിനിയോഗിക്കാൻ ശ്രമിക്കുന്നതിനെതിരേയാണ് യുഡിഎഫ് അംഗങ്ങൾ ഉപരോധം നടത്തിയത്.
സമരത്തിന് യുഡിഎഫ് അംഗങ്ങളായ സിബി ജോർജ്, കുഞ്ഞുമോൻ ഫിലിപ്പ്, ഷീല ബാബു, വിജയകുമാരി സോമൻ, കുഞ്ഞുമോൾ യേശുദാസ് തുടങ്ങിയവർ നേതൃത്വം നൽകി.