ബ്ലോക്ക് തല ചെടിച്ചട്ടി വിതരണം
1376982
Saturday, December 9, 2023 2:11 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് കർഷക ഗ്രൂപ്പുകൾക്ക് എച്ച്ഡിപിഇ നൽകുന്ന ചെടിച്ചട്ടിയുടേയും അനുബന്ധ സാമഗ്രികളുടേയും ബ്ലോക്ക് തല വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
ജനകീയാസൂത്രണം 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി 10 പഞ്ചായത്തുകളിലേയും കാർഷിക ഗ്രൂപ്പുകൾക്കാണ് എച്ച്ഡിപിഇ ചെടിച്ചട്ടികൾ, കൊക്കോ പിറ്റ്, മണ്ണിര കന്പോസ്റ്റ്, സ്യൂഡോമോണാസ്, പച്ചക്കറി വിത്ത് എന്നിവ അടങ്ങുന്ന യുണിറ്റുകളാണ് വിതരണത്തിന് ഒരുക്കിയത്.
കൃഷിഭവൻ വഴി മുൻകൂട്ടി അപേക്ഷ നൽകിയ കർഷക ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യും. ചുരുങ്ങിയ സ്ഥലമുള്ളവർക്ക് വീട്ടുമുറ്റത്ത് ആവശ്യമുള്ള പച്ചക്കറി ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ പ്രിയാമോൾ തോമസ് പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് ജയ്സണ് ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജയിംസ് കോറന്പേൽ, പഞ്ചായത്തംഗങ്ങളായ വിൽസണ് കെ. ജോണ്, സിബി പോൾ, ലത ഷാജി, മേരി പീറ്റർ, സിജി ആന്റണി, കൃഷി ഓഫീസർ സി.എം. ഷൈല, ബേസിൽ വി. ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.