മാർ ബസേലിയോസ് ഒൗഗേൻ ബാവാ അനുസ്മരണം
1376981
Saturday, December 9, 2023 2:11 AM IST
കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് ഹയർ സെക്കൻഡറി സ്കൂൾ ആന്‍ഡ് ടിടിഐ സ്കൂൾ സ്ഥാപകൻ മാർ ബസേലിയോസ് ഒൗഗേൻ ബാവാ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു. വടകര സെന്റ് ജോണ്‍സ് ഓർത്തഡോക്സ് പളളി വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. എം.പി. മത്തായി മുഖ്യപ്രഭാഷണം നടത്തി. തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ്, ഫാ. അജീഷ് ബാബു, സിബി ജോർജ്, സജി മാത്യു, മനോജ് നാരായണൻ, മനോജ് ജോസഫ്, ജോഷി കെ. പോൾ, ബിന്ദുമോൾ പി. എബ്രഹാം, സാജു സി. അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.