മേരിഗിരി പബ്ലിക് സ്കൂൾ കായിക മേള
1376980
Saturday, December 9, 2023 2:11 AM IST
കൂത്താട്ടുകുളം: മേരിഗിരി പബ്ലിക് സ്കൂളിന്റെ മുപ്പതാമത് കായിക മേള ദേശീയ അത് ലറ്റിക് കോച്ചും പാലാ അൽഫോൻസാ കോളജ് കായികവിഭാഗം മുൻ മേധാവിയുമായ കായികാചാര്യ ഡോ. തങ്കച്ചൻ മാത്യു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കാന്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ടും പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറയും ചേർന്ന് ദീപശിഖ തെളിച്ച് കായിക മേളയ്ക്ക് തുടക്കം കുറിച്ചു.
വിശിഷ്ടാതിഥി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കായിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. അലക്സ് മുരിങ്ങയിൽ, പ്രധാനാധ്യാപിക ബി. രാജിമോൾ, കായിക അധ്യാപകരായ ഇ.എസ്. അനിൽകുമാർ, എലിസബത്ത് മാത്യു, ആൽബിൻ റോയ്, ഷെറിൻ ബിജു, സ്കൂൾ ലീഡർമാർ എന്നിവർ പങ്കെടുത്തു. 45 ഇനങ്ങളിലായി 350 ഓളം കായികതാരങ്ങൾ പങ്കെടുത്തു.