വിചാരണ സദസിൽ 5000 പ്രതിനിധികളെ പങ്കെടുപ്പിക്കും
1376977
Saturday, December 9, 2023 1:59 AM IST
കോതമംഗലം: യുഡിഎഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 16 ന് നടത്തുന്ന വിചാരണ സദസിൽ 5000 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.ജവഹർ തീയറ്ററിന് സമീപം വൈകുന്നേരം നാലിന് ആരംഭിക്കുന്ന വിചാരണ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ആലോചന യോഗത്തിൽ പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, എം.എസ്. എൽദോസ്, കെ.പി. ബാബു, എ.ടി. പൗലോസ്, മാത്യു ജോസഫ്, ഷമീർ പനയ്ക്കൽ, ബാബു ഏലിയാസ്, കെ.എ. ആസാദ്, ജോമി തെക്കേക്കര, പി.എസ്. നജീബ്, എബി ഏബ്രഹാം, മൈതീൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.