കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
1376976
Saturday, December 9, 2023 1:59 AM IST
പിറവം: സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
‘000000000000000000000പാസ് വേർഡ്’ എന്ന പേരിൽ പിറവം എംകഐം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
ഡോ. വി.എൻ. ഹസീന, സ്കൂൾ മാനേജർ ഫാ. മാത്യു വാതക്കാട്ടേൽ, പ്രിൻസിപ്പൽ എ.എ. ഓനാൻ കുഞ്ഞ്, പി.എസ്. ജോബ്, സി.പി. മിനി, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു.