കുടുംബ വിശുദ്ധീകരണ വര്‍ഷം സമാപനം നാളെ
1376973
Saturday, December 9, 2023 1:59 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കുടുംബ വിശുദ്ധീകരണ വര്‍ഷത്തിന്റെയും ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെയും സമാപനം നാളെ എറണാകുളം പാപ്പാളി ഹാള്‍, സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ എന്നിവിടങ്ങളിലായി നടക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപത ജൂബിലി ദമ്പതി സംഗമം പാപ്പാളി ഹാളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. 3.30ന് കത്തീഡ്രലില്‍ ഫാ. വിബിന് ചൂതംപറമ്പില്‍ ദിവ്യകാരുണ്യ പ്രഭാഷണം നടത്തും. ദിവ്യകാരുണ്യപ്രദക്ഷിണത്തിന് അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം നേതൃത്വം നല്‍കും.
ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സമാപന ആശിര്‍വാദം നല്‍കും. വൈകീട്ട് 5.30ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ അതിരൂപതയിലെ എല്ലാ വൈദികരും പങ്കാളികളാകും. 2024 യുവജന വര്‍ഷ ഉദ്ഘാടനവും ആര്‍ച്ച് ബിഷപ് നിര്‍വഹിക്കും.