താമസക്കാരില്ലാത്ത വീടിന്റെ രണ്ടാം നിലയിൽ തീപിടിത്തം
1376972
Saturday, December 9, 2023 1:59 AM IST
കാക്കനാട്: താമസക്കാരില്ലാത്ത വീടിന്റെ രണ്ടാം നിലയിൽ തീപിടിച്ചു. പാലച്ചുവട് കോറ്റേത്ത് ഗോകുലത്തിൽ വിനയകുമാറിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയിൽ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളും സോളാർ പാനൽ സിസ്റ്റവും കത്തിനശിച്ചു.
അപകട സമയത്ത് വിനയകുമാറും കുടുംബാഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ല. പുലർച്ചെ മുതൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്ന് പുക ഉയരുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു.വൈകിട്ട് മൂന്നോടെ പുകയും തീപിടിത്തവും ശക്തമായതിനെത്തുടർന്ന് തൃക്കാക്കര അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നതാണ് തീയണച്ചത്.