‘നക്ഷത്രത്തടാകം’ മലയാറ്റൂര്‍ മെഗാ കാര്‍ണിവല്‍ തുടങ്ങി
1376971
Saturday, December 9, 2023 1:59 AM IST
അങ്കമാലി: മലയാറ്റൂര്‍-നീലേശ്വരം ഗ്രാമപഞ്ചായത്തും മലയാറ്റൂര്‍ ജനകീയ വികസന സമിതിയും സംയുക്തമായി നടത്തുന്ന ‘നക്ഷത്രത്തടാകം’ മലയാറ്റൂര്‍ മെഗാ കാര്‍ണിവലിനു തുടക്കമായി.
കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയായ പപ്പാഞ്ഞിയുടെ കാല്‍നാട്ടുകര്‍മം അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ നിര്‍വഹിച്ചു. സ്വാഗത സംഘം ഓഫീസും ഉദ്ഘാടനം ചെയ്തു. മലയാറ്റൂര്‍-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കോയിക്കര അധ്യക്ഷത വഹിച്ചു.
മലയാറ്റൂര്‍ ജനകീയ വികസനസമിതി ചെയര്മാന് സിജു നടുക്കുടി, നക്ഷത്രത്തടാകം പ്രോജക്ട് ഡയറക്ടര്‍ വിത്സന് മലയാറ്റൂര്‍, വാര്‍ഡംഗങ്ങൾ, മലയാറ്റൂര്‍ ജനകീയ വികസന സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.