വ്യാപാരികളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു
1376970
Saturday, December 9, 2023 1:59 AM IST
ആലുവ: പച്ചക്കറി മാർക്കറ്റിലെ വ്യാപാരിയെ ചുമട്ടുതൊഴിലാളികൾ മർദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധ യോഗവും മാർച്ചും സംഘടിപ്പിച്ചു.
ആലുവ മാർക്കറ്റിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് അംഗം ജോഷി ജോൺ കാട്ടിത്തറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, വൈസ് പ്രസിഡന്റ് ലത്തീഫ് പുഴിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.