സ്തനാര്‍ബുദ സാധ്യതാ പരിശോധനാ പദ്ധതിക്കു തുടക്കം
1376967
Saturday, December 9, 2023 1:49 AM IST
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ കൊച്ചി ഡി ലാബ്സുമായി സഹകരിച്ച് നടപ്പാക്കുന്ന ആശാദീപം സ്തനാര്‍ബുദ സാധ്യതാ പരിശോധന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.
കുടുംബത്തിലുള്ള എല്ലാവരുടേയും ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന വീട്ടമ്മമാര്‍ സ്വന്തം ആരോഗ്യ പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതു മൂലം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് അടിമപ്പെടേണ്ടി വരുന്ന സാഹചര്യം ബോധവത്കരണങ്ങളിലൂടെയും നേരത്തേയുള്ള രോഗസാധ്യതാ പരിശോധനകളിലൂടെയും പരിമിതപ്പെടുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.
സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, സഹൃദയ വെസ്കോ ക്രഡിറ്റ് മാനേജര്‍ സി.ജെ. പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.