നവകേരള സദസ്: അങ്കമാലിയുടെ വികസനത്തിന് പ്രഖ്യാപനമില്ലെന്ന് എംഎൽഎ
1376966
Saturday, December 9, 2023 1:49 AM IST
അങ്കമാലി: കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടത്തിയ നവകേരള സദസ് കേവലം രാഷ്ട്രീയ പ്രഹസനമായെന്നും അങ്കമാലിയുടെ വികസനത്തിന് ഉതകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ലെന്നും അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍.
അങ്കമാലി ബൈപ്പാസ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുവാന്‍ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ, ഗിഫ്റ്റ് സിറ്റിക്ക് ഭൂമി ഏറ്റെടുക്കുവാന്‍ പണം അനുവദിക്കുന്നതിനെ സംബന്ധിച്ചോ വ്യക്തമായ ഒരു പ്രഖ്യാപനവും നടത്താന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി ആസ്ഥാനമായി പുതിയ താലൂക്കും, പോലീസ് സബ് ഡിവിഷനും പ്രഖ്യാപിക്കുമെന്ന വാഗ്ദാനങ്ങളും ജലരേഖയായി. ബാംബൂ കോര്പറേഷന് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.