കുടിവെള്ളം മുടങ്ങും
1376963
Saturday, December 9, 2023 1:49 AM IST
ആലുവ: എടത്തല കോമ്പാറ പമ്പ്ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എടത്തല പഞ്ചായത്ത് പൂർണമായും, കീഴ്മാട് പഞ്ചായത്തിൽ ഭാഗികമായും, ചൂർണിക്കരയിൽ 7, 8, 9 വാർഡുകളിലും 12,13,14 തീയതികളിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അഥോറിറ്റി അസി. എക്സി. എൻജിനീയർ അറിയിച്ചു.