മോബ് ഡാന്‍സ് നടത്തി
1376962
Saturday, December 9, 2023 1:49 AM IST
കൊച്ചി: മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഐടി കമ്പനികളുടെ വ്യവസായ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്(ജിടെക്) കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന മോബ് ഡാന്‍സ് നടത്തി. ഉമാ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഇന്‍ഫോപാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള ആയിരത്തിലധികം പ്രഫഷണലുകളും സിഇഒമാരും പങ്കെടുത്തു. ബൈക്ക് റാലി, തത്സമയ ബാന്‍ഡ് എന്നിവയ്ക്കൊപ്പം ചലച്ചിത്ര പ്രവര്‍ത്തകരും പരിപാടിയില്‍ അണിനിരന്നു. ലഹരിക്കെതിരായ പ്രചാരണം 2024 ഫെബ്രുവരി 11 ന് മാരത്തോണ്‍ പരിപാടിയോടെ സമാപിക്കും.