മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
1376961
Saturday, December 9, 2023 1:49 AM IST
കാക്കനാട്: നവകേരള സദസിന്റെ പേരിൽ നടക്കുന്നത് ധൂർത്താണെന്നാരോപിച്ച് മഹിളാ കോൺഗ്രസ് മെഴുകുതിരി കത്തിച്ച് പ്രതിക്ഷേധിച്ചു.
മഹിളാ കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റിന് മുന്നിൽ നടന്ന സമരം തൃക്കാക്കര നഗരസഭാ അധ്യക്ഷ രാധാമണി പിളള ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് ഹസീന ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ലിജി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു .