ക്രിസ്മസ് ഫെസ്റ്റും അവാർഡ് ദാനവും സംഘടിപ്പിച്ചു
1376960
Saturday, December 9, 2023 1:49 AM IST
കൊച്ചി: തോപ്പുംപടി ഔവര്‍ ലേഡിസ് കോണ്‍വന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിഷരഹിത അടുക്കളത്തോട്ട നിർമാണ മത്സരാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ക്രിസ്മസ് ഫെസ്റ്റിന്റെ ഉദ്ഘാടനം മുന്‍ സ്പീക്കര്‍ വി.എം. സുധീരന് നിര്‍വഹിച്ചു.
അടുക്കളത്തോട്ട നിർമാണത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ബെര്ണിക ലിതുവിന്റെ കുടുംബത്തിന് 10,000 രൂപയും, രണ്ടാം സ്ഥാനം നേടിയ മേരി ജിന്സക്കും കുടുംബത്തിനും 5000 രൂപയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനോറ വിനുവിന്റെ കുടുംബത്തിന് 3000രൂപയും വി.എം. സുധീരന് കൈമാറി. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തക സുബിത സുകുമാരനെ ചടങ്ങില്‍ ആദരിച്ചു.
മാനേജ്മെന്റ് പ്രതിനിധി സിസ്റ്റര്‍ ജോസഫിന് ആനന്ദി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു പി.ജോസഫ് , കൃഷി വകുപ്പ് കൊച്ചി അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ രമേഷ് കുമാര്‍, കൊച്ചിന് കോര്പറേഷന് അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ജോഷി പോള്‍, അധ്യാപികമാരായ ലില്ലി പോള്‍, ടെല്‍ന അരൂജ, ഷെറിജ ഏബ്രഹാം, ഷീന്‍ ജസ്റ്റിന് ഫെബീര്‍ , അമല്‍ റോസ് സെല്‍ജന്‍, പി ടി എ. പ്രസിഡന്റ് ജോസഫ് സുമിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.