പ്രതിഷേധ യോഗത്തിലും എ-ഐ ഗ്രൂപ്പ് പോര്
1376959
Saturday, December 9, 2023 1:49 AM IST
ആലുവ: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രവർത്തകരെ ക്രൂരമായി മർദിച്ചതിൽ നടത്തിയ പ്രതിഷേധയോഗത്തിലും എ - ഐ ഗ്രൂപ്പ് പോര്. ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രകടനത്തിൽനിന്ന് എ വിഭാഗം വിട്ടുനിന്നു..
ആലുവ മണ്ഡലത്തിലെ മൂന്ന് മണ്ഡലം കമ്മിറ്റികൾ എ ഗ്രൂപ്പിൽനിന്ന് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് നിസഹരണം. കരിങ്കൊടി കാണിച്ചവരിൽ ഞങ്ങളില്ലെന്ന് വിശദമാക്കി എ വിഭാഗം കഴിഞ്ഞ ദിവസം വാട്സ് ഗ്രൂപ്പുകളിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ജില്ലയിലെ എ ഗ്രൂപ്പ് അച്ചുതണ്ട് ആലുവ ആയതിനാൽ ഇനിയും ശക്തമായ നീക്കങ്ങൾ നടത്താനാണ് തീരുമാനം.