ഓള് കേരള ഭവന്‍സ് മുന്‍ഷി അത്ലറ്റിക് മീറ്റ് തുടങ്ങി
1376958
Saturday, December 9, 2023 1:49 AM IST
കൊച്ചി: ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്ര സംഘടിപ്പിക്കുന്ന ഓള് കേരള ഭവന്‍സ് മുന്‍ഷി അത്ലറ്റിക് മീറ്റിന് കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ തുടക്കമായി.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഭിന്നശേഷി വിഭാഗം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം അനീഷ് പി. രാജന് മീറ്റ് ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ. രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ കായിക പ്രതിഭകള്‍ ദീപശിഖ കൈമാറി.