ലോ​ക​ ഭ​ക്ഷ്യ​ദി​നാ​ഘോ​ഷം
Friday, October 18, 2024 4:08 AM IST
പ്ര​മാ​ടം: നേ​താ​ജി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഭൂ​മി​ത്ര​സേ​ന ക്ല​ബ് ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ഭ​ക്ഷ​ണ​ത്തി​ന്‍റെ മ​ഹ​ത്വം ഓ​ര്‍​മ​പ്പെ​ടു​ത്തി ക്ല​ബ് അം​ഗം അ​മൃ​ത ച​ന്ദ്ര​ന്‍ ‘ഭ​ക്ഷ​ണ​രീ​തി നി​ത്യ​ജീ​വി​ത​ത്തി​ല്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് സം​വ​ദി​ച്ചു. ഇ​ന്ന​ത്തെ തി​ര​ക്കുപി​ടി​ച്ച ജീ​വി​ത​യാ​ത്ര​യി​ല്‍ പോ​ഷ​ക​ങ്ങ​ള്‍ നി​റ​ഞ്ഞ ആ​ഹാ​ര​ശീ​ലം സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ര്‍​മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു സം​വാ​ദം.

വാ​ഴ​യി​ല​യി​ല്‍ അ​രി​പ്പൊ​ടി​യും തേ​ങ്ങ​യും ശ​ര്‍​ക്ക​ര​യും വി​ള​മ്പി ചെ​റു​പ്രാ​ണി​ക​ള്‍​ക്കും ഉ​റു​മ്പു​ക​ള്‍​ക്കും ക​ഴി​ക്കാ​നാ​യി ഒ​രു​ക്കിവ​ച്ചു. അ​രി​മ​ണി​ക​ളും ഗോ​ത​മ്പു മ​ണി​ക​ളും പ​ക്ഷി​ക​ള്‍​ക്കു വേ​ണ്ടി വി​ള​മ്പി. സ്‌​കൂ​ളി​നോ​ടു ചേ​ര്‍​ന്നു​ള്ള മി​യ​വാ​ക്കി വ​ന​ത്തി​നു സ​മീ​പ​ത്താ​യാ​ണ് ആ​ഹാ​രം ക്ര​മീ​ക​രി​ച്ച​ത്. ദി​നാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ഇ​ല​വ​ര്‍​ഗ​ങ്ങ​ള്‍ ചേ​ര്‍​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന പാ​ച​ക ക്ലാ​സ്് സം​ഘ​ടി​പ്പി​ച്ചു.


ക്ല​ബ് അം​ഗം പി.​എ​സ്്. ശ്രീ​ല​ക്ഷ്മി പാ​ച​ക ക്ലാ​സ് ന​യി​ച്ചു. പൊ​ന്നാ​രി വീ​ര​ന്‍, പൊ​ന്നാം ക​ണ്ണി ചീ​ര, മ​ത്ത​യി​ല, പ്ലാ​വി​ല തു​ട​ങ്ങി​യ ഉ​പ​യോ​ഗി​ച്ച് വി​വി​ധ​ത്ത​രം തോ​ര​നു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന രീ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ. അ​ശ്വ​തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി. ​ഗീ​തു പ്ര​സം​ഗി​ച്ചു.

ചു​ങ്ക​പ്പാ​റ: സെ​ന്‍റ് ജോ​ര്‍​ജ്്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ ലോ​ക ഭ​ക്ഷ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന പാ​ച​ക​ത്തൊ​ഴി​ലാ​ളി സു​മ​യെ പൊ​ന്നാ​ട അ​ണി​യി​ച്ചും സ​മ്മാ​നം ന​ല്‍​കി​യും ആ​ദ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ര്‍ വ​ര്‍​ഗീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക ടി.​ഇ. ബീ​ന ക്ലാ​സ് ന​യി​ച്ചു.