പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Thursday, October 17, 2024 3:34 AM IST
പ​ന്ത​ളം: എം​സി റോ​ഡി​ല്‍ പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു. എ​ആ​ര്‍ ക്യാ​മ്പി​ലെ അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡന്‍റ് ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്. മു​ട്ടാ​ര്‍ തേ​വാ​ല​പ്പ​ടി​യി​ല്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന മ​ങ്ങാ​രം തേ​വാ​ല​യി​ല്‍ ടി.​എ​സ്.​ അ​ഷ്‌​റ​ഫാ​ണ് (55) മ​രി​ച്ച​ത്. എം​സി​റോ​ഡി​ല്‍ കു​ള​ന​ട മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ എ​ആ​ര്‍ ക്യാ​മ്പി​ലെ അ​സി​സ്റ്റ​ന്‍റ് ക​മാ​ന്‍​ഡ​ന്‍റ് വി​നോ​ദ്കു​മാ​ര്‍, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, കാ​റി​നു പി​ന്നി​ല് സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന പ​രു​മ​ല ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സ് പ​റ​ന്ത​ല്‍ പൊ​ങ്ങ​ല​ടി മ​ല​മു​റ്റ​ത്ത് ഡോ​ളി തോ​മ​സ് എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.


ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ഷ്‌​റ​ഫി​ന്‍റെ ഭാ​ര്യ റ​ജീ​ന, മ​ക്ക​ള്‍: നൂ​റ, ഷ​മീ​റ. മ​രു​മ​ക​ന്‍: അ​ജ്മ​ല്‍.