എം.​ജി. സോ​മ​ൻ അ​നു​സ്മ​ര​ണ​വും അ​മ​ച്വ​ർ നാ​ട​കമ​ത്സ​ര​വും
Thursday, October 17, 2024 3:25 AM IST
തി​രു​വ​ല്ല: മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ന​ട​നാ​യിരുന്ന എം. ​ജി. സോ​മ​ന്‍റെ അ​നു​സ്മ​ര​ണാ​ർ​ഥം തി​രു​വ​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​ഖി​ല കേ​ര​ള അ​മ​ച്വ​ർ നാ​ട​ക​മ​ത്സ​ര​ത്തി​ലേ​ക്ക് 45 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഒ​ന്നാം സ​മ്മാ​ന​ർ​ഹ​ർ​ക്ക് ട്രോ​ഫി​യും 50000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​ർ​ഹ​ർ​ക്ക് 25,000 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ നാ​ട​ക സ​മി​തി​ക​ൾ​ക്കും ക​ലാ​കാ​ര​ൻ​മാ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.

മി​ക​ച്ച അ​ഭി​നേ​താ​വ്, സം​വി​ധാ​യ​ക​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ന്ന​തും കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​തു​മാ​യി​രി​ക്കും. തി​ര​ഞ്ഞെ​ടു​ക്കു​പ്പെ​ടു​ന്ന മി​ക​ച്ച സ്ക്രി​പ്റ്റി​ന് കാ​ഷ് അ​വാ​ർ​ഡും പ്ര​ത്യേ​ക ഉ​പ​ഹാ​ര​വും ല​ഭി​ക്കും. 2000 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ​ഫീ​സ്. 30നു ​മു​ന്പ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം.


സ​മ്പൂ​ർ​ണ സ്ക്രി​പ്റ്റ് എം.​ജി. സോ​മ​ൻ ഫൗ​ണ്ടേ​ഷ​ൻ, മ​ണ്ണ​ടി​പ്പ​റ​മ്പി​ൽ വീ​ട്, തി​രു​മൂ​ല​പു​രം പി.​ഒ, തി​രു​വ​ല്ല- 689115 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ന​വം​ബ​ർ 15നു ​മു​ൻ​പ് ല​ഭി​ക്ക ത​ക്ക​വ​ണ്ണം സാ​ധാ​ര​ണ ത​പാ​ലി​ൽ അ​യ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​ഫ. സി.​എ. വ​ർ​ഗീ​സ്(9447401045), സാ​ജ​ൻ വ​ർ​ഗീ​സ്(9847535454) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.