ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി സെ​മി​നാ​ർ
Thursday, October 17, 2024 3:34 AM IST
അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൂ​ത​ന ആ​ൻ​ജി​യോ​പ്ലാ​സ്റ്റി മാ​ർ​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു സെ​മി​നാ​ർ ന​ട​ത്തി. ജ​പ്പാ​നി​ലെ റെ​ഡ് ക്രോ​സ് ആ​ശു​പ​ത്രി​യു​ടെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​മ​ക്കോ​ട്ടോ സെ​ക്കി​ഗു​ച്ചി​യും ലൈ​ഫ് ലൈ​ൻ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ജ​ൻ അ​ഹ​മ്മ​ദും ചേ​ർ​ന്നു സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പൂ​ർ​ണ​മാ​യി അ​ട​ഞ്ഞ ര​ക്ത​ക്കു​ഴ​ലി​ന്‍റെ ചി​കി​ത്സ, ലേ​സ​ർ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, കാ​ൽ​സ്യം ബ്ലോ​ക്കു​ക​ൾ​ക്കാ​യു​ള്ള ഷോ​ക്ക് വേ​വ്, സ്റ്റെ​ന്‍റി​ല്ലാ​തെ മ​രു​ന്ന് പു​ര​ട്ടി​യ ബ​ലൂ​ൺ കൊ​ണ്ടു​ള്ള ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ്ര​ധാ​ന ര​ക്ത​ധ​മ​നി​യു​ടെ ത​ട​സം, ന​വീ​ന സ്റ്റെ​ന്‍റ് ഘ​ട​ന എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​മ​ക്കോ​ട്ടോ സെ​ക്കി​ഗു​ച്ചി, ലൈ​ഫ് ലൈ​ൻ ഹാ​ർ​ട്ട് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​സാ​ജ​ൻ അ​ഹ​മ്മ​ദ്, ഡോ. ​വി​നോ​ദ് മ​ണി​ക​ണ്ഠ​ൻ, ഡോ. ​ശ്യാം ശ​ശി​ധ​ര​ൻ, ഡോ. ​കൃ​ഷ്ണ മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.


ഡോ. ​ചെ​റി​യാ​ൻ ജോ​ർ​ജ്, ഡോ. ​ചെ​റി​യാ​ൻ കോ​ശി, ഡോ ​ലീ​ന തോ​മ​സ്, ഡോ ​സ​ന്ദീ​പ് ജോ​ർ​ജ്, ഡോ. ​മാ​ത്യു വാ​ച്ചാ​പ​റ​മ്പി​ൽ, ഡോ. ​ടി. ജി. ​അ​ഭി​ലാ​ഷ്, ഡോ. ​സി.​പി. ജീ​ൻ, ഡോ. ​സി.​വി. റോ​യ്, ഡോ. ​ആ​സാ​ദ് അ​ബ്ദു​ൽ സ​ലാം, ഡോ. ​ആ​ർ. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ക്‌ഷനു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ , മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മാ​ത്യൂ​സ് ജോ​ൺ, സി​ഇ​ഒ ഡോ. ​ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി, ഡോ.​എ​സ്. രാ​ജ​ഗോ​പാ​ൽ, ഡോ.​അ​ജി​ത് സ​ണ്ണി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ വി​ജ​യ​കു​മാ​ർ എ​ന്നി​വ​രും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്തു.