പ​റ​ക്കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മ​വും പ്ര​ദ​ർ​ശ​ന​വും ഇ​ന്നുമു​ത​ൽ
Thursday, October 17, 2024 3:34 AM IST
അ​ടൂ​ർ: പ​റ​ക്കോ​ട് ബ്ലോ​ക്ക് ക്ഷീ​ര സം​ഗ​മ​വും പ​ക്ഷി - മൃ​ഗ പ്ര​ദ​ർ​ശ​ന​വും ഇ​ന്നു മു​ത​ൽ 19 വ​രെ തെ​ങ്ങ​മ​ത്തു ന​ട​ക്കും. ക്ഷീ​ര​സം​ഗ​മം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള​യും ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന മ​ത്സ​രം പ​ള്ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ​ക്കു​റു​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​പി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജെ.​ഹ​രി​കു​മാ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഗോ​ര​ക്ഷാ ക്യാ​ന്പ്, ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ത്വ വി​ത​ര​ണം തു​ട​ങ്ങി​യ​വ ന​ട​ക്കും.

നാ​ളെ തോ​ട്ടു​വ ഭ​ര​ണി​ക്കാ​വ് ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10.30 നു ​സ്റ്റു​ഡ​ന്‍റ്സ് ഡ​യ​റി ക്ല​ബ് ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​ര്യാ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യൂ​ണി​ഫോം വി​ത​ര​ണം ക്ഷീ​ര​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബെ​റ്റി ജോ​ഷ്വാ നി​ർ​വ​ഹി​ക്കും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​മ​ധു, ഫാ​മി​ലാ ബീ​ഗം, ഷി​ബി സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.


വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ ജെ.​സ​ജീ​ഷ് കു​മാ​ർ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഒ.​ബി. മ​ഞ്ജു ക്ലാ​സ് ന​യി​ക്കും.19നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ക്ഷീ​ര​വി​ക​സ​ന സെ​മി​നാ​ർ. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ സു​രേ​ഖ നാ​യ​ർ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

11നു ​പൊ​തു​സ​മ്മേ​ള​ന​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ള്ളി​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ​ക്കു​റു​പ്പ്,

ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. മ​ണി​യ​മ്മ, ജി​ല്ലാ പ​ഞ്ച​ായ​ത്ത് അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ്, റോ​ഷ​ൻ ജേ​ക്ക​ബ്, ആ​ർ.​ബി. രാ​ജീ​വ് കു​മാ​ർ, മു​ണ്ട​പ്പ​ള്ളി തോ​മ​സ്, പി.​ബി. ഹ​ർ​ഷ​കു​മാ​ർ, എ.​പി. ജ​യ​ൻ, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.