കൈ​പ്പ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ്‌​സ് സ്‌​കൂ​ളി​ല്‍ എ​ഐ റോ​ബോ​ട്ടി​ക്‌​സ് പ​രി​ശീ​ല​നകേ​ന്ദ്രം
Friday, October 18, 2024 4:08 AM IST
കൈ​പ്പ​ട്ടൂ​ര്‍: നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പ്ര​ഫ​ഷ​ണ​ല്‍ പ​രി​ശീ​ല​നം അ​ന്താ​രാ​ഷ്ട്ര പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൈ​പ്പ​ട്ടൂ​ര്‍ സെ​ന്‍റ്് ജോ​ര്‍​ജ്‌​സ് മൗ​ണ്ട് ഹൈ​സ്‌​കൂ​ളി​ല്‍ റോ​ബോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് പ​രി​ശീ​ല​നകേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി.​രാ​ജ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

യു​എ​ഇ ആ​സ്ഥാ​ന​മാ​യ യു​ണീ​ക് വേ​ള്‍​ഡ് റോ​ബോ​ട്ടി​ക്‌​സി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മ​നേ​ജ​ര്‍ ജോ​ണ്‍​സ​ണ്‍ കീ​പ്പ​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബ​ന്‍ പീ​റ്റ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ സു​ഭാ​ഷ് ന​ടു​വി​ലേ​ത്ത്, ഹെ​ഡ്മി​സ്ട്ര​സ് ക​വി​ത വി. ​കു​റു​പ്പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ഷ അ​നി​ല്‍​കു​മാ​ര്‍, പ​ബ്ലിക് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ആ​തി​ര ബൈ​ജു, ഫ്രെ​ഡി ഉ​മ്മ​ന്‍, ടോ​മി​ന്‍ പ​ടി​യ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള കോ​ന്നി​യൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​വാ​ര്‍​ഡ് നേ​ടി​യ പ്രീ​ത് ജി.​ജോ​ര്‍​ജി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

യു​ണീക് വേ​ള്‍​ഡ് റോ​ബോ​ട്ടി​ക്‌​സി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ബോ​ട്ടി​ക്‌​സ് ആ​ന്‍​ഡ് ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ് എ​ക്‌​സ്‌​പോ​യും കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ റോ​ബോ​ട്ടി​ക്‌​സ് ശി​ല്പ​ശാ​ല​യും ന​ട​ന്നു.