കു​ടും​ബ​ശ്രീ "കൈ​ത്താ​ങ്ങ് ' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, October 17, 2024 3:25 AM IST
റാ​ന്നി: പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന, വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​തെ പോ​യ കു​ട്ടി​ക​ള്‍​ക്കു വേ​ണ്ട പാ​ഠ്യ, പ​ഠ്യേ​ത​ര പി​ന്തു​ണ ന​ല്‍​കി വി​ജ​യി​പ്പി​ക്കു​ന്ന​തി​നും മി​ക​ച്ച ക​രി​യ​ര്‍ ക​ണ്ടെ​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച ന​ട​പ്പാ​ക്കു​ന്ന "കൈ​ത്താ​ങ്ങ് ' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ര്‍​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.


പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യും പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള​വ​രാ​ക്കി തീ​ര്‍​ക്കു​ക​യ​മാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നി​ല​വി​ല്‍ 16 കു​ട്ടി​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ.