ബ​ന​ഡി​ക്ട് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് അ​നു​സ്മ​ര​ണം
Friday, October 18, 2024 4:08 AM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന​ഡി​ക്ട് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​പ്പ​താം ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണം വ​യ​ല​ത്ത​ല സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ന്നു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, കാ​ര്‍​ഷി​ക മേ​ഖ​ല​ക​ളി​ല്‍ ബ​ന​ഡി​ക്ട് മാ​ര്‍ ഗ്രിഗോ​റി​യോ​സി​ന്‍റെ സം​ഭാ​വ​ന​ക​ള്‍ യോ​ഗം അ​നു​സ്മ​രി​ച്ചു.


എം​സി​എ രൂ​പ​ത പ്ര​സി​ഡന്‍റ് സ​ജി പീ​ടി​ക​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ പീ​റ്റ​ര്‍ സി. ​ഏ​ബ്ര​ഹാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​വ​ര്‍​ഗീ​സ് സാ​മു​വ​ല്‍, തോ​മ​സ് ഏ​ബ്ര​ഹാം, ഫി​ലി​പ്പ് കി​ട​ങ്ങി​ല്‍, സോ​ഫി ജ​യിം​സ്, മാ​ത്യു തോ​മ​സ്, ഷീ​ജ ഏ​ബ്ര​ഹാം, കെ. ​എ. തോ​മ​സ്, രാ​ജ​ന്‍ അ​ഞ്ചാ​റി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.