നി​യ​മ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി തു​ട​ങ്ങി
Thursday, October 17, 2024 3:25 AM IST
പ​ത്ത​നം​തി​ട്ട: ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ​തി​ക്കാ​തെ​യും ന​മ്പ​രി​ൽ കൃ​ത്രി​മം കാ​ട്ടി​യും വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ പ​തി​പ്പി​ച്ചും മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ​യും നി​ര​ത്തി​ലോ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്.

കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി കേ​ര​ള പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​നാ​ണ് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഡി​വൈ​എ​സ്പി എ​സ്.​ന​ന്ദ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ത്ത​നം​തി​ട്ട ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് എ​സ്ഐ അ​ജി സാ​മു​വ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ നി​ര​ത്തി​ലോ​ടി​യി​രു​ന്ന 21 വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു പി​ഴ ‌ചു​മ​ത്തി.


വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചു​ത​ന്നെ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ വ​ച്ചു പി​ടി​പ്പി​ച്ച​ശേ​ഷം വി​ട്ട​യ​ച്ചു. ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.​ എ​സ്ഐ മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, തു​ള​സീ​ദാ​സ്, എ​സ്‌സി​പി​ഒ​മാ​രാ​യ അ​ഷ്റ​ഫ്, ഹ​രീ​ഷ് , ബി​ജു സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും പ​ത്ത​നം​തി​ട്ട​യി​ലെ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.