കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Thursday, October 17, 2024 3:25 AM IST
കോ​ഴ​ഞ്ചേ​രി: കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​നെ വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞുനി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് സാ​മ്പ​ത്തി​കശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഷാ​ജു​വി. ജോ​ണി​നെ​യാ​ണ് എ​സ്എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് ക​വാ​ട​ത്തി​ൽ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ഇ​തു സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ൻ ഷാ​ജു കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലി​ന് ന​ൽ​കി​യ പ​രാ​തി ആ​റ​ന്മു​ള പോ​ലീ​സി​നു കൈ​മാ​റി. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കോ​ള​ജി​ൽ നി​ന്നും കാ​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ആ​യി​രു​ന്നു സം​ഭ​വം. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ ഏ​രി​യ സെ​ക്ര​ട്ട​റി​യും പ​തി​ന​ഞ്ചോ​ളം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് അ​ധ്യാ​പ​ക​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്.


കോ​ള​ജി​ലെ എ​ൻ​സി​സി യു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യ ഷാ​ജു യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ഡ​റ്റു​ക​ൾ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഉ​ണ്ടെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ഭീ​ഷ​ണി​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.