എം​സി​വൈ​എം സ​ഭാ​ത​ല യു​വ​ജ​നസം​ഗ​മം നാ​ളെ മു​ത​ല്‍ തി​രു​വ​ല്ല​യി​ല്‍
Friday, October 18, 2024 4:08 AM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ യു​വ​ജ​ന ​പ്ര​സ്ഥാ​ന​മാ​യ മ​ല​ങ്ക​ര കാ​ത്ത​ല​ിക് യു​ത്ത് മൂ​വ്‌​മെ​ന്‍റ് (എം​സി​വൈ​എം) സ​ഭാ​ത​ല സ​മ്മേ​ള​നം ‘ഹെ​സ​ദ്- 2024’ നാ​ളെ​യും 20നു​മാ​യി തി​രു​വ​ല്ല സെ​ന്‍് ജോ​ണ്‍​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ര​ജിസ്​ട്രേ​ഷ​ന്‍. തു​ട​ര്‍​ന്ന് 12 രൂ​പ​ത​ക​ളി​ലെ​യും യു​വ​ജ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ക്വി​സ് മ​ത്സ​രം. രാ​ത്രി എ​ട്ടി​ന് തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ലെ ഒ​മ്പ​ത് മേ​ഖ​ല​ക​ളി​ലെ​യും യു​വ​ജ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍.

20നു ​രാ​വി​ലെ യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. പ​ത്തി​നു ന​ട​ക്കു​ന്ന യു​വ​ജ​ന സെ​മി​നാ​റി​ല്‍ ദീ​പി​ക ബാ​ല​സ​ഖ്യം കൊ​ച്ചേ​ട്ട​ന്‍ ഫാ. ​റോ​യി ക​ണ്ണ​ന്‍​ചി​റ സി​എം​ഐ ക്ലാ​സ് ന​യി​ക്കും.


11ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഭാ​ത​ല പ്ര​സി​ഡ​ന്‍റ് മോ​നു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ത്യൂ​സ് മാ​ര്‍ പോ​ളി​കാ​ര്‍​പ്പ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ര​ണ്ടി​ന് തി​രു​വ​ല്ല ന​ഗ​ര​ത്തി​ലേ​ക്ക് യു​വ​ജ​ന പ്രേ​ഷി​തറാ​ലി. തു​ട​ര്‍​ന്ന് അ​ഞ്ജു ജോ​സ​ഫ് ന​യി​ക്കു​ന്ന മ്യൂ​സി​ക് ഷോ.