പുകപ്പുരയ്ക്കു തീപിടിച്ചു
1461337
Wednesday, October 16, 2024 3:09 AM IST
പത്തനംതിട്ട: പുകപ്പുരയ്ക്ക് തീപിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു. വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ നരിയാപുരം പതിനാലാം വാർഡിൽ മധുസൂദനൻ നായരുടെ വീടിന് സമീപമുള്ള റബർഷീറ്റ് ഉണക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പുകപ്പുരയാണ് കത്തിയത്. ഇന്നലെ വൈകുന്നേരം 5.10നാണ് സംഭവം.
തീ ആളിപ്പടർന്നതോടെ ഉണക്കാനിട്ടിരുന്ന നൂറോളം റബർ ഷീറ്റുകൾ ക്ക് തീപിടിച്ചു. പത്തനംതിട്ടയിൽ നിന്നും എത്തിയ അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി. പുകപ്പുരയുടെ മേൽക്കൂര തീപിടിത്തത്തിൽ നശിച്ചു.