മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രോത്സവത്തിനു തുടക്കം
1461345
Wednesday, October 16, 2024 3:17 AM IST
മല്ലപ്പള്ളി: ഉപജില്ല ശാസ്ത്രോത്സവം സിഎംഎസ് മല്ലപ്പള്ളി, സെന്റ് ഫിലോമിനാസ് നെടുങ്ങാടപ്പള്ളി എന്നിവിടങ്ങളിൽ ആരംഭിച്ചു. സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതു ജി.നായർ, എഇഒ ജേക്കബ് സത്യൻ, മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബാബു മാത്യു,
റിസപ്ഷൻ കമ്മിറ്റി കൺവീനർ വർഗീസ് ജോസഫ്, പി.എച്ച്. ഹാഷിം, മല്ലപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഡബ്ല്യു.ജെ.വർഗീസ് എന്നിവർ പ്രസംഗിച്ചു.