എൽഐസി ഏജന്റുമാർ ധർണ നടത്തി
1461343
Wednesday, October 16, 2024 3:17 AM IST
പത്തനംതിട്ട: എൽഐസിയുടെ യുടെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന ഏജന്റുമാരുടെ കമ്മീഷൻ വെട്ടിക്കുറച്ചും സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കുന്ന വിധ ത്തിൽ മാനേജ്മെന്റും ഐആർഡിയെയും നടത്തുന്ന ഏജന്റ്സ് വിരുദ്ധ നയങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ. അഖിലേന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേഷൻ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോർജ് മാത്യൂ,വൈസ് പ്രസിഡന്റ് ജിജിത മുഹമ്മദ്, ട്രഷറർ അനിൽ നൈനാൻ, സജി വിളവിനാൽ,സജി മുക്കരണത്ത്, വർഗീസ് കൈപ്പട്ടൂർ,ആർ. ദിലീപ്കുമാർ, ജോർജ് മോഡി,അനിയൻ, മാത്തുക്കുട്ടിഎന്നിവർ പ്രസംഗിച്ചു.